12:41am 30 August 2026
NEWS
ഇസ്‌ലാം വെബ്ബിന് റെക്കോർഡ് ഡിജിറ്റൽ വളർച്ച: ആദ്യ പകുതിയിൽ സന്ദർശകരുടെ എണ്ണത്തിൽ 58.5 ശതമാനം വർദ്ധനവ്
28/08/2026  08:32 PM IST
nila
ഇസ്‌ലാം വെബ്ബിന് റെക്കോർഡ് ഡിജിറ്റൽ വളർച്ച: ആദ്യ പകുതിയിൽ സന്ദർശകരുടെ എണ്ണത്തിൽ 58.5 ശതമാനം വർദ്ധനവ്

ദോഹ: ഖത്തർ ദ്വാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ നെറ്റ്‌വർക്കായ 'ഇസ്‌ലാം വെബ്' (islamweb.net) 2026-ന്റെ ആദ്യ പകുതിയിൽ മിന്നുന്ന ഡിജിറ്റൽ വളർച്ച കൈവരിച്ചു. വിശ്വസനീയമായ ബഹുഭാഷാ ഇസ്‌ലാമിക വിജ്ഞാന ഉള്ളടക്കങ്ങൾ നൽകുന്ന ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഇസ്‌ലാം വെബ് തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കി.ആദ്യ ആറുമാസത്തിനിടെ ഉപയോക്താക്കളുടെ (Users) എണ്ണം 146 മില്യൺ (14.6 കോടി) കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 93 മില്യൺ ആയിരുന്നു. 58.5 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.പ്ലാറ്റ്‌ഫോമിലെ ആകെ സന്ദർശനങ്ങളുടെ എണ്ണം 12 ശതമാനം വർദ്ധിച്ച് 206 മില്യണിലെത്തി (കഴിഞ്ഞ വർഷം: 184 മില്യൺ).വിവിധ ഭാഷകളിലുള്ള മത-വിദ്യാഭ്യാസ ഉള്ളടക്കങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ലഭിച്ചതോടെ ആകെ പേജ് വ്യൂകൾ 263 മില്യൺ കവിഞ്ഞു.വെബ്‌സൈറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഫത്‌വ സേവന വിഭാഗം മാത്രം 116 മില്യണിലധികം പേജ് വ്യൂകൾ നേടി. അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, റഷ്യൻ, ഇന്തോനേഷ്യൻ തുടങ്ങി 6 ആഗോള ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.
​മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപ്രധാന ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നേട്ടം. വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിയും ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിനിയോഗവും ലക്ഷ്യമിടുന്ന 'ഖത്തർ നാഷണൽ വിഷൻ 2030'-ന് പൂർണ്ണ പിന്തുണ നൽകുന്നതാണ് ഇസ്‌ലാം വെബ്ബിന്റെ ഈ അന്താരാഷ്ട്ര വളർച്ച.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img